മുഖ്യമന്ത്രി കോടികള്‍ കോഴ ചോദിച്ചതായി സോളാര്‍ കമ്മീഷന് മൊഴി

ശനി, 15 നവം‌ബര്‍ 2014 (19:42 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കമ്മിഷനില്‍ മൊഴി. ബംഗലൂരുവിലെ വ്യവസായി എം കെ കുരുവിളയാണ് മൊഴി നല്‍കിയത്. മുഖ്യമന്ത്രി നേരിട്ട് കോടികള്‍ കോഴ ആവശ്യപ്പെട്ടെന്ന് കുരുവിള മൊഴി നല്‍കി.  ഉമ്മന്‍ചാണ്ടിയുമായി പിന്നീട് പല തവണ ഫോണില്‍ സംസാരിച്ചു. വിശദമായി ചര്‍ച്ച ചെയ്യാന്‍ രണ്ട് ഫോണ്‍ നമ്പരുകള്‍ മുഖ്യമന്ത്രി തന്നു സലീംരാജിന്റെ നമ്പരാണ് മുഖ്യമന്ത്രി കൈമാറിയതെന്നും എം കെ കുരുവിള മൊഴിയില്‍ പറയുന്നു.

ആദ്യം വിളിച്ചപ്പോള്‍ സലീം രാജാണ് ഫോണെടുത്തത് എന്നും രണ്ടു ദിവസങ്ങള്‍ക്കു ശേഷം വിളിച്ചപ്പോള്‍ മകളാണ് ഫോണെടുത്തത് എന്നും കുരുവിളയുടെ മൊഴിലുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തി ആന്‍ഡ്രൂസ് എന്നൊരാള്‍ തന്നെ വന്നു കണ്ടു എന്നും ഇയാളുമായി 45 മിനിട്ട് സംസാരിച്ചു. 400 കോടി രൂപയുടെ പദ്ധതിയായിരുന്നു തന്റേതെന്നും പദ്ദതി കേരളത്തില്‍ നടക്കണമെങ്കില്‍ കൊടികള്‍ കോഴയായി നല്‍കണമെന്ന് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെടെന്നും കുരുവിള മൊഴി നല്‍കിയിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക