ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പ് കളത്തിലേക്ക്

ശ്രീനു എസ്

തിങ്കള്‍, 18 ജനുവരി 2021 (15:25 IST)
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായി. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഉമ്മന്‍ ചാണ്ടി തന്നെ നായകത്വം വഹിക്കണമെന്ന് ഹൈക്കമാന്റിന്റെ തീരുമാനം. സംസ്ഥാന നേതാക്കള്‍ വൈകുന്നേരം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യം പ്രഖ്യാപിക്കു.
 
യുഡിഎഫിന്റെ ഘടക കക്ഷികള്‍ ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും രമേശ് ചെന്നിത്തല നല്ല നേതാവാണെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു. തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് നേതൃത്വം ഉമ്മന്‍ചാണ്ടിയിലേക്ക് എത്തിയത്. ഏറെ നാളായി ഉമ്മന്‍ ചാണ്ടി നായകസ്ഥാനം ഒഴിഞ്ഞിരിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍