സംസ്ഥാനത്തെ നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെങ്കില്‍ അത് നടപ്പാക്കാനും അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. തീരുമാനം മന്ത്രിസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം നികുതി വര്‍ധനയ്ക്കെതിരായ പ്രക്ഷോഭം തുടങ്ങുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചതിലെ ആശങ്കയിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്.
സമൂഹത്തിന്റെ എല്ലാ ആശങ്കകളും പരിഹരിക്കും. എല്ലാ വശങ്ങളില്‍ നിന്നുമുള്ള അഭിപ്രായങ്ങളും പരിഗണിക്കും. നികുതി വര്‍ധനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ല. പലരുടെയും ഭാഷയില്‍ മാത്രമാണ് വ്യത്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നികുതി വര്‍ധനയ്ക്കെതിരായ പ്രക്ഷോഭം നടത്തുമെന്ന ഇടതുപക്ഷം പറഞ്ഞതില്‍ കടുത്ത ആശങ്കയിലും സമ്മര്‍ദ്ദത്തിലുമാണ് യുഡിഎഫ്. നികുതി വര്‍ധിപ്പിച്ച നടപടിയില്‍ സര്‍ക്കാരിനെ ഓലപ്പാമ്പു കാട്ടി പേടിപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടന്ന് മന്ത്രി കെസി ജോസഫും രംഗത്തെത്തിയിരുന്നു. നികുതി വര്‍ധിപ്പിച്ചതിനെതിരെ ഇടതുമുന്നണി ഇന്നു ചേര്‍ന്ന യോഗത്തില്‍ ജനങ്ങളെ പങ്കെടുപ്പിച്ച് കടുത്ത പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ അധ്യക്ഷതിയിലുള്ള യോഗം തീരുമാനമാനിച്ചിരുന്നു.