മൂന്നാറിനെ രക്ഷിക്കാൻ മുൻ മുഖ്യമന്ത്രി; സമരപ്പന്തൽ പൊളിച്ചത് ശരിയായില്ല, ജനാധിപത്യ വിരുദ്ധമെന്ന് ഉമ്മൻചാണ്ടി

വെള്ളി, 28 ഏപ്രില്‍ 2017 (10:21 IST)
മന്ത്രി എം എം മണിക്കെതിരെ പെമ്പിളൈ ഒരുമൈ മൂന്നാറിൽ നടത്തുന്ന സമരം പൊളിക്കാൻ ശ്രമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. മൂ​ന്നാ​റി​ലെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ച​ത് ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​ര​മെ​ന്ന് ഉ​മ്മ​ൻചാണ്ടി പ്രതികരിച്ചു. 
 
സമരപ്പന്തൽ പൊളിക്കാൻ സിപിഐ(എം) ശ്രമിച്ചുവെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ആംആദ്മി പ്രവര്‍ത്തകര്‍ നിരാഹാരം നടത്തേണ്ടതില്ലെന്ന് പെമ്പിളൈ ഒരുമൈ നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആംആദ്മി പ്രവര്‍ത്തകരും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തതകരും തമ്മില്‍ ചര്‍ച്ച നടത്തുന്നതിനിടെ ഒരു വിഭാഗം ആളുകളെത്തി പന്തല്‍ പൊളിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു.
 
ഇതിനേത്തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. സിപിഐ(എം) പ്രവര്‍ത്തകരായ മാരിയപ്പന്‍, സോജന്‍, അബ്ബാസ് എന്നിവരാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നാണ് ഗോമതി പറയുന്നത്. ഇവര്‍ സമരപ്പന്തലില്‍ ഉണ്ടായിരുന്നവരെ ബലംപ്രയോഗിച്ച് പുറത്താക്കാനും പന്തല്‍ പൊളിക്കാനും ശ്രമിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

വെബ്ദുനിയ വായിക്കുക