വൈറല്‍ ന്യൂമോണിയ; ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍

Webdunia
വെള്ളി, 5 മെയ് 2023 (16:06 IST)
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. മകന്‍ ചാണ്ടി ഉമ്മനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബെംഗളൂരു സംപംഗി രാമ നഗരയിലുള്ള എച്ച്.സി.ജി. ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article