മലയാളത്തിന്റെ പ്രിയകവിക്ക് കേരളം ഇന്ന് വിട നല്‍കും. രാവിലെ പതിനൊന്നു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോട് മൃതദേഹം സംസ്കരിക്കും. സംസ്കാര ചടങ്ങില്‍ യേശുദാസിന്റെ നേതൃത്വത്തില്‍ ഗാനാര്‍ച്ചന നടക്കും.
രാവിലെ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാര്‍, പി ജെ ജോസഫ് എന്നിവര്‍ വീട്ടിലെത്തി ഒ എന്‍ വിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഞായറാഴ്ച, തിരുവനന്തപുരത്തെ വീടായ ഇന്ദീവരത്തിലും വി ജെ ടി ഹാളിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ എത്തിയിരുന്നു. മൂന്നുമണി വരെ നിശ്ചയിച്ചിരുന്ന വി ജെ ടി ഹാളിലെ പൊതുദര്‍ശനം ജനത്തിരക്ക് കാരണം അഞ്ചുമണി വരെ നീട്ടി.