ഓൺലൈൻ പെൺവാണിഭത്തിനെ കുറിച്ചും ചുംബനസമരത്തെയും കുറിച്ചു കൂടുതലായി അന്വേഷിക്കുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓൺലൈൻ പെൺവാണിഭത്തിന് പിന്നിൽ വൻശ്യംഖലയാണ്. ചുംബനസമരത്തെ പെൺവാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കും. സമരത്തിന്റെ ഭാഗമായവർ ഇത്തരക്കാരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബർ പൊലീസ് നടത്തിയ ‘ഓപ്പറേഷൻ ബിഗ് ഡാഡി’യിലൂടെ അറസ്റ്റിലായ രാഹുല്‍ പശുപാലന്റെയും ഭാര്യ രശ്മിയുടെയും മകനെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി രശ്മിയുടെ മാതാപിതാക്കള്‍ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരായി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കുട്ടിയെ വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന് മജിസ്‌ട്രേട്ട് അറിയിച്ചു. നെടുമ്പാശേരിയില്‍ വച്ച് പൊലീസിനെ വാഹനമിടിച്ച ശേഷം രക്ഷപ്പെട്ടത് രണ്ടു സ്ത്രീകള്‍ മുബീന, വന്ദന എന്നിവരാണെന്നു പൊലീസ് വ്യക്തമാക്കി. ഇതില്‍ ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയായ മോഡലാണെന്നും വ്യക്തമായിട്ടുണ്ട്.
അക്ബർ എന്നുവിളിക്കുന്ന കാസർകോട് സ്വദേശി അബ്ദുൽ ഖാദർ, എറണാകുളം സ്വദേശി അജീഷ്, പാലക്കാട് സ്വദേശി ആഷിഖ്, കൊല്ലം സ്വദേശി രാഹുൽ പശുപാലൻ, ഭാര്യ രശ്മി, ബെംഗളൂരു സ്വദേശി ലിനീഷ് മാത്യു എന്നിവർ നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തുനിന്നാണു പിടിയിലായത്.