വീണ്ടും പിഞ്ചുകുഞ്ഞിന് നേരെ രണ്ടാനച്ഛന്‍റെ ക്രൂരത, കുഞ്ഞിന്റെ തലയ്‌ക്കും കൈക്കും പരിക്ക്

ഞായര്‍, 13 ജൂണ്‍ 2021 (14:28 IST)
കണ്ണൂരിൽ രണ്ട് വയസുകാരി‌യ്‌ക്ക് നേരെ രണ്ടാനച്ഛന്‍റെ ക്രൂരപീഡനം. കണ്ണൂർ കേളകത്താണ് കേരള മനസക്ഷിയെ ഞെട്ടിപ്പിച്ച സംഭവം. രണ്ടാനച്ഛന്‍റെ മർദ്ദനത്തെ തുടർന്ന് കുഞ്ഞിന്റെ മുഖത്തും തലയ്‌ക്കും സാരമായി പരിക്കേറ്റു. അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ പറഞ്ഞു.
 
ഇന്നലെ വൈകീട്ടാണ് സംഭവം. കുട്ടിയെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുഞ്ഞ് വീട്ടിൽ മൂത്രംമൊഴിക്കുന്നെന്ന് പറഞ്ഞായിരുന്നു രണ്ടാനച്ഛന്‍റെ മർദ്ദനം.രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലാണ്.
 
സംഭവത്തില്‍ കേളകം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്  അന്വേഷണം തുടങ്ങി. കുഞ്ഞിൻ്റെ അമ്മ രമ്യക്കെതിരെയും  രണ്ടാനച്ഛനുമെതിരെയും പോലീസ് കേസെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍