കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് സംഭവം. വീട്ടിനുള്ളിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്ന കുട്ടി പെട്ടന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാൽ ഏറെ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് റിയാസിന്റെ സഹോദരൻ മുഹമ്മദ് ഹരിസാണ് കുഞ്ഞിനെ കുളത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.