അനൂപിന് പിന്നാലെ ഭഗവതി ഏജന്‍സിയില്‍ നിന്ന് വീണ്ടും സമ്മാനം; ഇത്തവണ രണ്ടാം സമ്മാനം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (16:10 IST)
അനൂപിന് പിന്നാലെ ഭഗവതി ഏജന്‍സിയില്‍ നിന്ന് വീണ്ടും സമ്മാനം. ഇത്തവണ രണ്ടാം സമ്മാനമാണ് ലഭിച്ചത്. TH 305041 എന്ന ടിക്കറ്റിനാണ് ഒരുകോടി ലഭിച്ചത്. ഇത്തവണത്തെ ഓണം ബമ്ബര്‍ TE 230662 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. 25 കോടിയാണ് ഒന്നാം സമ്മാനം. കോഴിക്കോട് ബാവ ലോട്ടറി ഏജന്‍സി വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.
 
ഏജന്‍സിയില്‍നിന്ന് 11-ാം തീയതി പാലക്കാട് വാളയാറിലെ ഏജന്റാണ് ടിക്കറ്റ് വാങ്ങിയത്. അതിനാല്‍ പാലക്കാട് വാളയാറിലാണ് ബംപര്‍ സമ്മാനമടിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയിരിക്കുന്നതെന്നാണ് ഏജന്‍സി ജീവനക്കാര്‍ പറയുന്നത്. 5,34,000 സമ്മാനങ്ങളാണ് ഇത്തവണ നല്‍കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article