ഇത്തവണത്തെ ഓണം ബംബര്‍ 25 കോടി അടിച്ചത് ഇന്നലെ രാത്രി എടുത്ത ടിക്കറ്റിനാണ്. തിരുവനന്തപുരം ജില്ലയിലാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. 25 കോടി ലഭിച്ച ഒന്നാം സമ്മാനം TJ750605എന്ന് ടിക്കറ്റിനാണ്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയിലെ തങ്കരാജാണ് ഈ ടിക്കറ്റ് വിറ്റത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. വിദേശത്തെ ബംബര്‍ ലോട്ടറികളില്‍ 50കോടിയൊക്കെ ലഭിക്കുമ്പോള്‍ ടിക്കറ്റ് വില 20000ഓക്കെ ആണെന്നും എന്നാല്‍ കേരളത്തില്‍ 25 കോടിയുടെ ടിക്കറ്റിന് 500 രൂപയാണെന്നും ധനമന്ത്രി പറഞ്ഞു.