സംസ്ഥാനത്ത് 54 പേർക്ക് കൂടി ഒമിക്രോൺ

Webdunia
വെള്ളി, 21 ജനുവരി 2022 (19:57 IST)
സംസ്ഥാനത്ത് 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം 8, എറണാകുളം,തൃശൂർ,മലപ്പുറം,കണ്ണൂർ 6 വീതം,കൊല്ലം കോട്ടയം 5,ആലപ്പുഴ 4,കോഴിക്കോട് 3, പാലക്കാട് 2, വയനാട്,കാസർകോട് 1 വീതം എന്നിങ്ങനെയാണ് പുതിയതായി ഒമിക്രോൺ സ്ഥിരീകരിച്ചത്.
 
ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 35 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നയാളാണ്.
 
ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 761 ആയി.

അനുബന്ധ വാര്‍ത്തകള്‍

Next Article