ഓഫീസില്‍ ക്യാമറ വെച്ചാല്‍ പ്രവര്‍ത്തനം സുതാര്യമാകില്ല; ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീ‍യക്കാരുടെ കളിപ്പാവകളല്ലെന്നും ജേക്കബ് തോമസ്

ശനി, 16 ജനുവരി 2016 (16:42 IST)
ഓഫീസില്‍ ക്യാമറ വെച്ചാല്‍ പ്രവര്‍ത്തനം സുതാര്യമാകില്ലെന്ന് ഡി ജി പി ജേക്കബ് തോമസ്. കേരളം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നം അഴിമതിയാണ്. ക്യാമറ വെയ്ക്കുന്നതും ഫോണ്‍ നമ്പര്‍ നല്‌കുന്നതും ചെപ്പടി വിദ്യയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ മാധ്യമസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഉദ്യോഗസ്ഥര്‍ക്കും അവകാശങ്ങളുണ്ട്. ഉദ്യോഗസ്ഥരാരും രാഷ്‌ട്രീയക്കാരുടെ കൈയിലെ കളിപ്പാവകളല്ല. ഓരോരുത്തര്‍ക്കും ഓരോ നിയമമാണെന്നും അദ്ദേഹം പറഞ്ഞു.
 
കേരളത്തില്‍ കാര്യക്ഷമതയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥര്‍ പത്തു ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിമര്‍ശനത്തോടെ വീണ്ടും സര്‍ക്കാരിനെതിരെ രംഗത്തു വന്നിരിക്കുകയാണ് ജേക്കബ് തോമസ്.

വെബ്ദുനിയ വായിക്കുക