നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗിസിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും
നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പുകേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗിസിനെ നാട്ടിലെത്തിക്കാന്‍ സിബിഐ ഇന്റര്‍പോളിനെ സമീപിക്കുന്നു. സിബിഐ കൊച്ചി യൂണിറ്റാണ് നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പുകേസ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്. കൊച്ചിയിലെ അല്‍ സറാഫ എന്ന ഏജന്‍സി അധികതുക വാങ്ങി വിദേശത്തേക്കു നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തിയെന്നാണു കേസ്. 19,500 രൂപയ്ക്കു പകരം 19 ലക്ഷത്തിലധികം രൂപയാണ് ഏജന്‍സി ഉദ്യോഗാര്‍ഥികളില്‍ നിന്നും ഈടാക്കിയിരുന്നത്.