ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആരോഗ്യ വകുപ്പില്‍ ജോലി നല്‍കാന്‍ ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 നവം‌ബര്‍ 2022 (09:36 IST)
ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വിധവകളില്‍ നഴ്‌സിംഗ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരണമടഞ്ഞ രതീഷിന്റെ വിധവയായ മിനിമോള്‍ മറിയ ദാസന്‍, സ്റ്റെനിന്റെ വിധവയായ എ. ആശാ നെല്‍സണ്‍ എന്നിവര്‍ക്കാണ് നിയമനം ലഭിക്കുന്നത്. ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയില്‍ തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള/ഉടന്‍ വരുന്ന ഒഴിവില്‍ നിയമനം നല്‍കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. 
 
മരണമടഞ്ഞ രതീഷിന്റെ വിധവയായ മിനിമോള്‍ മറിയ ദാസന് നഴ്‌സിംഗും സ്റ്റെനിന്റെ വിധവയായ ആശാ നെല്‍സണ് ബി.എസ്.സി. നഴ്‌സിംഗ് യോഗ്യതയുമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍