രണ്ട് മലയാളി കായിക താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 15 നവം‌ബര്‍ 2022 (08:34 IST)
രണ്ട് മലയാളി കായിക താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരം. ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയിക്കും അത്‌ലറ്റ് എല്‍ദോസ് പോളിനുമാണ് അര്‍ജുന. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്ദയ്ക്കാണ് ഇക്കുറി പരമോന്നത കായിക പുരസ്‌കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന. ഇക്കുറി ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശരത് കമല്‍ നാല് മെഡലുകള്‍ നേടിയിരുന്നു. നവംബര്‍ 30ന് 25 കായിക താരങ്ങള്‍ക്ക് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍