നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ സർക്കാർ മുടന്തൻ ന്യായം പറയുകയാണെന്നാണ് എൻഎസ്എസ് വിമർശിച്ചു. എൻഎസ്എസ് മതേതര സംഘടനയാണ്. എല്ലാ സർക്കാരുകളുടേയും തെറ്റുകളെ എന്‍എസ്എസ് വിമർശിച്ചിട്ടുണ്ട്. നല്ലതിനെ പ്രശംസിച്ചിട്ടുമുണ്ട്. എൻഎസ്എസിനെ അവഗണിക്കുന്നവർ ചിലയിടങ്ങളിൽ നവോത്ഥാന നായകനായി മന്നത്തിനെ അവഗണിക്കുന്നു. ഇത് ഇരട്ടത്താപ്പെന്ന് ജനം തിരിച്ചറിയുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.