പ്രവാസിവ്യവസായിയുടെ വീട്ടില്‍ നിന്ന് 500 പവന്‍ മോഷണം പോയി

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (13:48 IST)
പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്ന് 500 പവന്‍ മോഷണം പോയി. വ്യവസായി തടത്തില്‍ കുഞ്ഞു മുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് 500 പവന്‍ സ്വര്‍ണം മോഷണം പോയത്.
 
കഴിഞ്ഞ ഒരാഴ്ചയായി കുഞ്ഞുമുഹമ്മദും കുടുംബവും ദുബായിയില്‍ ആയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ഇവര്‍ അറിയുന്നത്.
 
കുഞ്ഞുമുഹമ്മദിന്റെ യാത്രയെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളയാളാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.