തീവ്ര,അതിതീവ്ര മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു, വടക്കൻ കേരളത്തിൽ 2 ദിവസം കൂടെ പരക്കെ മഴ

Webdunia
വെള്ളി, 7 ജൂലൈ 2023 (12:43 IST)
സംസ്ഥാനത്ത് മഴക്കെടുതിയുടെ ആശങ്കകള്‍ ഒഴിയുന്നു. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തില്‍ തീവ്ര,അതിതീവ്ര മുന്നറിയിപ്പുകള്‍ ഒന്നും തന്നെയില്ല. അതേസമയം വടക്കന്‍ കേരളത്തില്‍ 2 ദിവസം കൂടി പരക്കെ മഴ ലഭിക്കും. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.
 
സംസ്ഥാനത്ത് കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അതേസമയം കണ്ണൂരില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നു. മുന്നൂറിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article