ഗോവധ നിരോധനം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരുകാരണവശാലം പശുവിനെ കൊല്ലുന്നതു നിരോധിക്കില്ലെന്നും ഇതിനുള്ള സാഹചര്യം കേരളത്തില്‍ ഇല്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
നിയമസഭയില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മഹാരാഷ്ട്രയില്‍ ഫട്നാവിസ് സര്‍ക്കാര്‍ ഗോവധ നിരോധന നിയമം കൊണ്ടുവന്നിരുന്നു. രാജ്യവ്യാപകമായി ഗോവധ നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുകൂടാതെ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ഗോവധന നിരോധനം സംബന്ധിച്ച് അഭിപ്രായം ചോദിച്ചിരുന്നു.