എൽഡിഎഫ് കച്ചകെട്ടി; കലാഭവൻ മണി കുന്നത്തുനാട് നിന്ന് മത്സരിക്കും, മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു ടിക്കറ്റില്‍ നടന്‍ കലാഭവൻ മണി മത്സരിക്കുമോ എന്ന സംശയത്തിന് വിരാമമാകുന്നു. സംവരണ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ മണിയെ നിര്‍ത്താന്‍ എൽഡിഎഫ് നേതൃത്വം തീരുമാനിച്ചതായിട്ടാണ് വിശ്വസ്‌ത കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍.
യുഡിഎഫിന് സ്വാധീനമുള്ള കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ സ്ഥാനാര്‍ഥിയായി നില്‍ക്കുന്നതിനോട് മണിക്ക് എതിര്‍പ്പില്ലെന്നാണ് അറിയുന്നത്. വിഷയത്തില്‍ താരവുമായി ഇടതുനേതാക്കള്‍ ചര്‍ച്ച നടത്തി. മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമാണെന്നും ഈ സാഹചര്യത്തില്‍ മണിയുടെ പ്രശസ്‌തി മുതലാക്കി ജയം നേടാന്‍ കഴിയുമെന്നുമാണ്
എൽഡിഎഫ് നേതൃത്വം വിചാരിക്കുന്നത്.
മണിയെ പരിഗണിച്ച സാഹചര്യത്തില്‍ പ്രാദേശിക തലത്തിൽ ചില മുന്നൊരുക്കങ്ങളും പാർട്ടി പ്രവർത്തകർ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ച് പ്രതികരിക്കാൻ എൽഡിഎഫ് നേതൃത്വം തയ്യാറായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവായ വിപി സജീന്ദ്രന്‍ സിപിഎമ്മിലെ എംഎ സുരേന്ദ്രനെ പരാജയപ്പെടുത്തുകയായിരുന്നു.