ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കാളി ആയിരിക്കുകയാണ് നിവിൻ പോളി. സംഭവത്തിൽ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം കറുപ്പാക്കിയാണ് നിവിന്‍ പ്രതിഷേധമറിയിച്ചത്.
നിവിന്‍ നായകനായ സഖാവ് എന്ന സിനിമയുടെ പ്രചരണത്തിന് കഴിഞ്ഞ ദിവസം താരം തലശേരിയില്‍ എത്തിയിരുന്നു. ഒരു സഖാവിനെ സിനിമയില്‍ അവതരിപ്പിക്കുക വലിയ ആഗ്രഹമായിരുന്നുവെന്നാണ് നിവിന്‍ തലശേരിയില്‍ നടന്ന റോഡ് ഷോയില്‍ പറഞ്ഞത്. മാതൃകാ കമ്മ്യൂണിസ്റ്റ് നേതാവായ കൃഷ്ണന്റെയും മറ്റൊരു കഥാപാത്രത്തിന്റെയും റോളിലാണ് നിവിന്‍.
'കമ്മ്യൂണിസ്റ്റ് ആശയം ഒരു തീ ആണ്,അത് ഒരു തീപെട്ടികൊളിയിലാണെങ്കിലും ചൂഷകമുതലാളീ വര്‍ഗ്ഗം പേടിക്കും,പേടിക്കണം,കാരണം ഒരു കാട് കത്തിക്കാന്‍ ഒരു തീപൊരി തന്നെ ധാരാളം' എന്ന സിനിമയിലെ പഞ്ച് ഡയലോഗുമായാണ് നിവിന്‍ പോളി കഴിഞ്ഞ ദിവസം വടകരയില്‍ സിനിമയുടെ പ്രചരണത്തിന് എത്തിയത്.