പ്രഖ്യാപിച്ച പണം കടലാസിലൊതുങ്ങി, നിര്‍ഭയ കേരളം പ്രഖ്യാപനം മാത്രം
സ്ത്രീ സുരക്ഷയ്ക്കായി കൊട്ടിഘോഷിച്ച് ആഭ്യന്തരവകുപ്പ് തുടങ്ങിയ ' നിര്‍ഭയകേരളം സുരക്ഷിത കേരളം’കടലാസിലൊതുങ്ങുന്നു. ബജറ്റില്‍ കോടിക്കണക്കിനു രൂപ വകയിരുത്തി എങ്കിലുമ്പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത് വെറും ആയിരം രൂപയെന്നാണ് വിവരം.
ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സ്ത്രീസുരക്ഷയ്ക്കായാണ് കൊട്ടിഘോഷിച്ച് കേരള സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയായിരുന്നു നിര്‍ഭയ കേരളം സുരക്ഷിത കേരളം. 2014ലെ സംസ്ഥാന ബജറ്റില്‍ ഏഴുകോടി രൂപ പ്രഖ്യാപിച്ചു. എന്നാല്‍ പദ്ധതിക്കായി സര്‍ക്കാര്‍ അബുവദിച്ചിരിക്കുന്നത് വെറും ആയിരം രൂപമാത്രമാണെന്നാണ് ആഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാസങ്ങള്‍ക്കുമുന്പ് കൊട്ടും കുരവയുമായി സിനിമാ താരങ്ങളുടെ പകിട്ടിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ പദ്ധതിക്ക് വെറും ആയിരം രൂപ മാത്രം വകയിരുത്തിയത് ശരിയാണെങ്കില്‍ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തര വ്കുപ്പിനെതിരെ വിമശര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.