മതപരിവര്‍ത്തനത്തിന്‌ കേരളത്തില്‍ സംഘടിത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നിമിഷ ഫാത്തിമയുടെ അമ്മ

Webdunia
ഞായര്‍, 17 ജൂലൈ 2016 (13:30 IST)
ഇസ്‌ലാമിലേക്ക് മതം മാറ്റുവാന്‍ സംഘടിതമായ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തല്‍. മതം മാറി ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയായ നിമിഷയുടെ അമ്മയുടേതാണ് വെളിപ്പെടുത്തല്‍. തന്റെ മകളെ മാത്രമല്ല ഓരോ വര്‍ഷവും ഇത്തരത്തില്‍ നിരവധി യുവതീയുവാക്കളെയാണ് ഇസ്‌ലാമിലേക്ക് മതം മാറ്റുന്നതെന്ന് കാണാതായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു പറയുന്നു. 
 
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയി പ്രവര്‍ത്തിക്കുന്ന പല സംരംഭങ്ങള്‍ക്കും കൃത്യമായ സിലബസ്സോ പഠന രീതികളോ ഇല്ല. മുസ്ലിമുകള്‍ അല്ലാത്തവര്‍ക്ക് മതത്തെ കുറിച്ച് അറിവ് പകരുന്നതിന് ജില്ലകള്‍ തോറും സന്നദ്ധ സംഘത്തെ കൃത്യമായ പരിശീലനം നല്‍കി അയക്കുന്ന സ്ഥാപനങ്ങളും നിലവിലുണ്ട്. ഇത്തരത്തിലുള്ള പല സ്ഥാപനങ്ങളും വെബ്ബ്‌സൈറ്റുകളും രൂപവത്കരിച്ചിട്ടുണ്ട്.
 
Next Article