പാര്‍ട്ടിയെ അടിമുടി ഉലച്ച നിലവിളക്ക് വിവാദം ചര്‍ച്ച ചെയ്യാന്‍ മുസ്ലിംലീഗ് പ്രവര്‍ത്തക സമിതിയോഗം ഇന്ന് കൊച്ചിയില്‍ ചേരും. നിലവിളക്ക് കൊളുത്തില്ലെന്നത് പാര്‍ട്ടി നിലപാട് തന്നെയാണെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് വ്യക്തമാക്കുബോള്‍ നിലവിളക്ക് കൊളുത്തുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണെന്നായിരുന്നു മന്ത്രി എംകെ മുനീറും വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിനു വേണ്ട ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യുമെങ്കിലും നിലവിളക്ക് വിവാദമാകും പ്രധാനമായും ചര്‍ച്ചയില്‍ വരുക. അബ്ദുറബ്ബിന്റെ തുടര്‍ച്ചയായ പ്രസ്‌താവനകളില്‍ നിന്ന് പാര്‍ട്ടിക്ക് കേള്‍ക്കേണ്ടി വരുന്ന വിമര്‍ശനങ്ങളും ചര്‍ച്ചയാകും.
നിലവിളക്ക് കത്തിച്ച് ഒരു ചടങ്ങും ഉദ്ഘാടനം ചെയ്യില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും. ഇനിയും ഒരു ചടങ്ങിലും ഒരിക്കലും നിലവിളക്ക് കത്തിക്കില്ലെന്നും. തന്റെ മുൻഗാമികളായ ലീഗ് നേതാക്കന്മാർ ആരും തന്നെ നിലവളക്ക് കത്തിച്ചിരുന്നില്ലെന്നും അബ്ദുറബ്ബ് കഴിഞ്ഞ ദിവസം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.