നിലവിളക്ക് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങള്‍

Webdunia
ബുധന്‍, 29 ജൂലൈ 2015 (18:45 IST)
സാംസ്കാരിക വൈവിധ്യങ്ങളുടെ പേരില്‍ വിശ്വാസത്തെ ഊരിയെറിയാനാവില്ലെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി തങ്ങള്‍.

മതചിഹ്നങ്ങളെ തട്ടിമാറ്റി മുന്നോട്ടുപോവുമെന്നും വിശ്വാസികളുടെ ചിന്തകളെ മുരടിപ്പിക്കുന്നവരോട് ഗുഡ് ബൈ പറയേണ്ടിവരുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. നിലവിളക്ക് വിവാദത്തെപ്പറ്റി സംസാരിക്കുകയായിരുന്നു  അദ്ദേഹം.

വിഷയത്തില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നായിരുന്നുന്നെന്നും  വിളക്ക് കൊളുത്തില്ലെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും നേരത്തെ  ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കിയിരുന്നു.