രാത്രിയുടെ അവകാശം സ്ത്രീകള്‍ക്കുമുണ്ടെന്ന് പ്രഖ്യാപിച്ച്സ്ത്രീകള് കോഴിക്കോട് ബീച്ചില്‍ ഫേസ്ബുക്ക് കൂട്ടായ്മ രാത്രി നടത്തം എന്ന സമരം നടത്തി. ' ഇരുട്ടുനുണയാം എടികളേ ' എന്നപേരിലാണ് ഇവര്‍ സമരം സംഘടിപ്പിച്ചത്. കിസ് ഓഫ് ലവ്ഓണ്ലൈന് കൂട്ടായ്മയാണ് രാത്രിസമരം സംഘടിപ്പിച്ചത്.
കൊച്ചിയിലെ ചുംബനസമരം പോലെതന്നെ സമരത്തിനെത്തിയതിനേക്കാള് സമരക്കാരെ കാണാനെത്തിയവരായിരുന്നു കൂടുതല്‍. അനിഷ്ടസംഭവങ്ങളുണ്ടായാല്‍ തടയാന്‍ വന്‍ പൊലീസ് സന്നാഹം ബീച്ചിലുണ്ടായിരുന്നു. പൊതു ഇടങ്ങളില്‍ പുരുഷനൊപ്പം സ്ത്രീക്കുള്ള തുല്യാവകാശത്തിനുവേണ്ടിയാണ് പ്രതിഷേധമെന്ന് ഇവര്‍ പറയുന്നു. സമരക്കാരെ കാണാന്‍ കൗതുകത്തോടെ ആളുകള്‍ തടിച്ചുകൂടി.
ഈ മാസം ഏഴിന് കോഴിക്കോട് നടക്കാനിരിക്കുന്ന കിസ് ഓഫ് ലൌ സമരത്തിന്റെ ഭാഗമായാണ് സ്ത്രീകളുടെ രാത്രിസമരം സംഘടിപ്പിച്ചത്. പത്തോളം സ്ത്രീകള്‍ മാത്രമാണ് രാത്രിസമരത്തില്‍ ശരീരത്തില്‍ മുദ്രാവാക്യങ്ങളണിഞ്ഞ് സമരത്തില്‍ പങ്കെടുത്തത്.