ഫോട്ടോഷൂട്ടിനെത്തിയ നവദമ്പതിമാർ ഒഴുക്കിൽപ്പെട്ടു: വരൻ മരിച്ചു

തിങ്കള്‍, 4 ഏപ്രില്‍ 2022 (15:52 IST)
കോഴിക്കോട്: കുറ്റ്യാടിയില്‍ വിവാഹ ഫോട്ടോഷൂട്ടിനെത്തിയ നവവരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലേരി സ്വദേശി റജിലാണ് മരിച്ചത്. ഭാര്യയെ രക്ഷപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.
 
കുറ്റ്യാടി പുഴയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഒരാഴ്‌ച മുൻപായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു ദമ്പതിമാര്‍. കാല്‍വഴുതി പുഴയില്‍ വീണെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍