തൃശൂര്‍ റയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ ഉപേക്ഷിച്ച ബാഗില്‍ നവജാത ശിശുവിന്റെ മൃതദേഹം

എ കെ ജെ അയ്യർ

ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (11:28 IST)
തൃശൂർ : തൃശൂർ റെയിൽവെ സ്റ്റേഷൻ മേൽപ്പാലത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നവജാത ശിശുവിൻ്റെ മൃതദേഹം. ജനിച്ച ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
 
റയിൽവേ സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍