കല്ല് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

Webdunia
വെള്ളി, 5 ഫെബ്രുവരി 2016 (13:35 IST)
കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിന്‍റെ തൊണ്ടയില്‍ കല്ല് കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. ആലക്കോട് കരുവഞ്ചാല്‍ പള്ളിക്കവല കുരിശുമലയില്‍ ബെന്നി ബിന്ദി ദമ്പതികളുടെ പത്തു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. കുഞ്ഞിന്‍റെ തൊണ്ടയില്‍ കല്ല് കുരുങ്ങിയ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.