കെ‌എസ്‌ആര്‍ടിസിയില്‍ വിവാദ ഉത്തരവ്: ‘ശരണമന്ത്രം നീക്കാന്‍ പറഞ്ഞിട്ടില്ല’

വ്യാഴം, 20 നവം‌ബര്‍ 2014 (15:00 IST)
ശബരിമല സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് സംബന്ധിച്ച് വിവാദം. ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്ന കെസ്ആര്‍ടിസി ബസുകളില്‍നിന്നും അയ്യപ്പ ചിത്രവും ശരണമന്ത്രവും നീക്കാന്‍ കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കിയതായുള്ള വാര്‍ത്തയാണ് വിവാദമായത്. അതേസമയം താന്‍ അങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മതവികാരം വ്രണപ്പെടുത്തുന്ന യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോ വ്യക്തമാക്കി.
 
അയ്യപ്പ ചിത്രവും ശരണമന്ത്രവും നീക്കാന്‍ കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നിര്‍ദേശം നല്‍കിയതായി വാര്‍ത്ത പരന്നിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇല്ലാത്ത ഉത്തരവിന്റെ പേരിലാണ് വിവാദമെന്നും ആന്റണി ചാക്കോ ചൂണ്ടിക്കാട്ടി.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക