നെടുമ്പാശേരി വിമാനത്താവളത്തിന് അതിന്റെ ശില്‍പ്പിയായ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേര് നല്‍കും. ഇന്നലെ ചേര്‍ന്ന സര്‍ക്കാര്‍ -കെപിസിസി ഏകോപന സമിതിയാണ് സര്‍ക്കാരിനോട് ഇക്കാര്യം ശുപാര്‍ശ ചെയ്തത്.
ബാര്‍ തര്‍ക്കം തീര്‍ക്കാന്‍ കെപിസിസി പ്രത്യേക സമിതിയെയും നിയോഗിച്ചു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, യുഡിഎഫ് കണ്‍വീനര്‍, കെപിസിസി പ്രസിഡന്റ് എന്നിവര്‍ക്കാണ് ചുമതല. കെപിസിസി സെക്രട്ടറി സ്ഥാനത്തു നിന്നും എം ആര്‍ രാംദാസിനെയും മാറ്റി. ബാര്‍ വിഷയത്തില്‍ സുധീരനെതിരേ കത്തെഴുതിയതിനാണ് നടപടി. എഐസിസി സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.