എന്‍സിസി കേഡറ്റിന് വെടിയേറ്റത് സ്വന്തം തോക്കില്‍ നിന്നുതന്നെ പ്രാഥമിക നിഗമനം

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2015 (18:58 IST)
എന്‍സിസി കേഡറ്റ്‌  മരണപ്പെട്ടത് സ്വന്തം തോക്കില്‍ നിന്നുതന്നെ വെടിയേറ്റാണെന്ന് പ്രാഥമിക നിഗമനം. കോഴിക്കോട്‌ വെസ്റ്റ്‌ഹില്‍ ബാരക്‌സില്‍ നടന്ന എന്‍സിസി സൈനിക പരിശീലന ക്യാമ്പിനിടെയാണു കൊല്ലം പത്തനാപുരം മാലൂര്‍ എംടിഡിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥി ധനുഷ്‌ കൃഷ്‌ണ (18) മരിച്ചത്‌. 
 
സംഭവത്തില്‍ എന്‍സിസി ഉദ്യോഗസ്ഥരാണു പ്രാഥമിക അന്വേഷണത്തിനു ശേഷം ഇത്തരമൊരു നിഗമനത്തിലേക്കു എത്തിയിരിക്കുന്നത്‌. ധനുഷ്‌ മനപ്പൂര്‍വ്വം ഇത്തരത്തില്‍ വെടിവച്ചതാണോ എന്നും അബദ്ധത്തില്‍ വെടിപൊട്ടി മരിച്ചതാണോ എന്നത് സംബന്ധിച്ചും അന്വേഷിക്കും.ചൊവ്വാഴ്‌ച ഉച്ചയ്ക്ക്‌ 1.40നായിരുന്നു സംഭവം നടന്നത്‌. പോയിന്റ്‌ 22 റൈഫിളില്‍ നിന്നാണു ധനുഷിനു വെടിയേറ്റത്‌.