നവ കേരള സദസ് നാളെ മുതല്‍ എറണാകുളം ജില്ലയില്‍; മൂന്ന് മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2023 (19:53 IST)
നവകേരള സദസ് പര്യടനം നാളെ മുതല്‍ എറണാകുളം ജില്ലയില്‍. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കും. ഡിസംബര്‍ പത്ത് വരെ നവകേരള സദസ് എറണാകുളം മണ്ഡലത്തില്‍ തുടരും. 
 
ഡിസംബര്‍ ഏഴ് വ്യാഴം (നാളെ) അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുക. ഈ മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കും. ഗതാഗത തിരക്ക് മൂലം തിരക്ക് ഒഴിവാക്കാനാണ് അവധി പ്രഖ്യാപിച്ചത്. പകരം മറ്റൊരു അവധി ദിനത്തില്‍ ക്ലാസുകള്‍ നടത്താം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article