ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു, നാട്ടുകാരെ ഒഴിപ്പിച്ചു

Webdunia
വെള്ളി, 5 ഡിസം‌ബര്‍ 2014 (07:56 IST)
ദേശീയപാതയില്‍ ഇന്ധനവുമായി പോയ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. ദേശീയപാത 17ല്‍ ഷിറിയയ്ക്കു സമീപം ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ലോറിയാണ് അപകടത്തില്‍പ്പെട്ടത്.  

ടാങ്കറില്‍ നിന്ന് ഇന്ധനം ചോര്‍ന്നതിനെത്തുടര്‍ന്ന് ദേശീയ പാതയില്‍ വാഹന ഗതാഗതം തടഞ്ഞിരിക്കുകയാണ്. ടാങ്കറില്‍ രണ്ടിടത്തായി ചോര്‍ച്ചയുണ്ടെന്നാണ് നിഗമനം. കാസര്‍കോട്, ഉപ്പള, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ , കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമന സേനാംഗങ്ങള്‍ ചോര്‍ച്ച തടയാനുള്ള തീവ്ര ശ്രമത്തിലാണ്.

അപകട ഭീഷണിയെത്തുടര്‍ന്ന് സമീപത്തു നിന്ന് നാട്ടുകാരെ ഒഴിപ്പിച്ചു. മംഗാലാപുരത്തു നിന്നും കാസര്‍കോട്ടു നിന്നുമുള്ള വാഹന ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.