ദേശീയ ഗെയിംസിന്റെ സമാപനത്തില്‍ നടന്നത് വീഴ്‌ച: തിരുവഞ്ചൂർ

ഞായര്‍, 15 ഫെബ്രുവരി 2015 (11:49 IST)
ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിൽ മന്ത്രിമാരായ വിഎസ് ശിവകുമാറിനും എപി അനിൽ കുമാറിനും രണ്ടാം നിരയിൽ ഇരിപ്പിടം ഒരുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇത് വീഴ്‌ച തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കിട്ടുന്ന കസേരയിൽ കയറിയിരുന്ന് ഡംഭ് കാണിക്കുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഗെയിംസിന്റെ സമാപന ദിവസമായ ശനിയാഴ്‌ച മന്ത്രിമാരായ വിഎസ് ശിവകുമാറിനും എപി അനിൽ കുമാറിനും രണ്ടാം നിരയിൽ ഇരിപ്പിടം ഒരുക്കിയതിൽ പ്രതിഷേധിച്ച് തിരുവഞ്ചൂർ ആദ്യ നിരയിൽ നിന്ന് ഇറങ്ങി രണ്ടാമത്തെ നിരയിൽ വന്നിരുന്ന് പ്രതിഷേധിച്ചിരുന്നു. ഗെയിംസിൽ കൂവാനായി ചിലരെ ചിലർ ഹാജരാക്കി. സ്ഥിരം കൂവലുകാരായ അവർ അവരുടെ ജോലി കഴിഞ്ഞ് മടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക