കനോയിങ്ങില്‍ കേരളത്തിന് സ്വര്‍ണം; നിത്യ കുര്യാക്കോസിന് മൂന്നാം സ്വര്‍ണം

Webdunia
വെള്ളി, 13 ഫെബ്രുവരി 2015 (11:42 IST)
ദേശീയ ഗെയിംസില്‍ ഇന്നു കേരളം സ്വര്‍ണവേട്ട തുടരുന്നു. വനിതകളുടെ 200 മീറ്റര്‍ സിംഗിള്‍ കനോയിങ്ങില്‍ നിത്യ കുര്യാക്കോസാണ് സംസ്ഥാനത്തിന് മുപ്പത്തിയെട്ടാം സ്വര്‍ണം സമ്മാനിച്ചത്. 56.00 സെക്കന്‍ഡിലാണ് നിത്യ ഒന്നാമതായി ഫിനിഷ് ചെയ്തത്. നിത്യയുടെ മൂന്നാം സ്വര്‍ണ നേട്ടമാണ് ദേശീയ ഗെയിംസില്‍ കണ്ടത്.

കനോയിങ്ങില്‍ 58.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മധ്യപ്രദേശിന്റെ നമിത ചന്‍ഡേല്‍ വെള്ളിയും മണിപ്പുരിന്റെ ഇന്ദിര ദേവി ഖ്വായിരാക്പം 1:07.00 സെക്കന്‍ഡില്‍ വെങ്കലം നേടി. പുരുഷന്മാരുടെ 200 മീറ്റര്‍ ഡബിള്‍ കനോയിങ്ങില്‍ കേരളം വെങ്കലം നേടി. മംഗള്‍സിങ്ങും ജോസഫ് ഫ്രാന്‍സിസുമാണ് മെഡല്‍ നേടിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.