താനൊരു ഹിന്ദി പണ്ഡിതനല്ല, മോഡിക്ക് പരിഭാഷ ചെയ്യാൻ ഇനിയും തയ്യാര്‍- സുരേന്ദ്രൻ
പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങില്‍ ഹിന്ദി പരിഭാഷ നടത്തിയത് പാളിയതിനെ തുടര്‍ന്ന് തനിക്കെതിരെ പ്രചരിച്ച പരിഹാസങ്ങള്‍ ആസ്വദിച്ചുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഒരു ഹിന്ദി പണ്ഡിതനൊന്നുമല്ല താൻ. പത്താം ക്ലാസ് വരെ മാത്രം ഹിന്ദി പഠിച്ച താന്‍ പ്രീ ഡിഗ്രിക്കും ഡിഗ്രിക്കും ഹിന്ദി പഠിച്ചിട്ടില്ല. മോഡിക്ക് പരിഭാഷ ചെയ്യാൻ ഇനിയും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അന്നത്തെ പരിപാടി അവസാനിക്കുന്നതിനു മുൻപ് തന്നെ തന്റെ മൊബൈൽ ഫോണിൽ മെസേജുകൾ വന്നു തുടങ്ങിയിരുന്നു. വളരെ മനോരഹരമായ പരിഹാസങ്ങൾ താൻ നന്നായി ആസ്വദിച്ചു. ഒരു എംഎൽഎ ആയ വി.ടി. ബൽറാം വളരെ മോശമായ ഭാഷയിലാണ് ബിജെപി നേതാക്കളെ പരാമർശിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.