കൂട്ടക്കൊല നടന്ന വീട്ടില്‍ ഡമ്മി എങ്ങനെ എത്തി ?; കേഡലിന്റെ മൊഴി കേട്ട പൊലീസ് ഞെട്ടി - പ്രതി ചിരിയോടെ അക്കാര്യം പറഞ്ഞു!!

Webdunia
ബുധന്‍, 12 ഏപ്രില്‍ 2017 (18:12 IST)
നന്തന്‍കോട് സ്വന്തം മാതാപിതാക്കളും സഹോദരിയുമടക്കം നാലു പേരേ കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സണ്‍ രാജ പഠിച്ച ക്രിമിനലെന്നു പൊലീസ്. കുടുംബത്തില്‍ നിന്നു നേരിട്ട് അവഗണനയാണ് കൊല നടത്താന്‍ കാരണമായതെന്ന് പ്രതി പറയുമ്പോഴും പല നിഗൂഡതകളും ഇയാള്‍ ഒളിപ്പിക്കുകയാണെന്ന് പൊലീസ്.

കൊല നടത്തിയ ശേഷം ഡമ്മി കത്തിച്ചത് എന്തിനാണെന്ന് ചോദ്യത്തിനാണ് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന മൊഴി കേഡല്‍ നല്‍കിയത്. ശാരീരീക ബലം നേടാനായി താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്  ജിംനേഷ്യത്തില്‍ പോയിരുന്നു. തുടര്‍ച്ചയായി കാലുയര്‍ത്തി മുഖത്തു കിക്ക് ചെയ്യുന്നതു പരിശീലിക്കാനാണു മുറിയുടെ വശത്തെ ഷെല്‍ഫിനു മുകളിലായി ഡമ്മി സൂക്ഷിച്ചിരുന്നതെന്നും കേഡല്‍ പറഞ്ഞു.

കൊലപാതകവുമായി ഡമ്മിക്ക് ഒരു ബന്ധവും ഇല്ല. മൃതദേഹങ്ങളിലെ തീ കെടുത്തുന്നതിനിടയില്‍ ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റിയപ്പോള്‍ ഡമ്മി താഴെ വീഴുകയായിരുന്നുവെന്നും കേഡല്‍ മൊഴി നല്‍കി. അതേസമയം, കൊലയ്‌ക്ക് ശേഷം പ്രതി  പുറത്തു പോയി ഹോട്ടലില്‍ നിന്ന് അഞ്ചുപേര്‍ക്കുള്ള ഭക്ഷണം വാങ്ങുകയും ചെയ്‌തിട്ടുണ്ട്.

വീട്ടില്‍ അഞ്ചു പേരുണ്ട് എന്നു പുറത്തു കാണിക്കാന്‍ വേണ്ടിയാണു കേഡല്‍ അഞ്ചുപേര്‍ക്ക് ഭക്ഷണം വാങ്ങിയതെന്നാണ് പൊലീസ് നിഗമനം. കോടതിയിൽ ഹാജരാക്കിയ കേഡലിനെ അഞ്ചു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ഇലക്ട്രോണിക്സ് ഉപകരങ്ങൾ ഉൾപ്പടെയുള്ളവ പരിശോധിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
Next Article