പാറക്കടവ് ദാറുല്‍ഹുദ സ്കൂളില്‍ നാലര വയസുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പ്രതികള്‍ സ്കൂളില്‍ മതപഠനത്തിന് എത്തിയവരാണ്. പാനൂര്‍ സ്വദേശി മുബഷീര്‍ (18), തലശേരി എരഞ്ഞോളി സ്വദേശി ഷംസുദീന്‍ (18) എന്നിവരാണ് അറസ്റ്റിലായത്.
പീഡനത്തിനിരായായ എല്‍കെജി വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. മിഠായി നല്‍കി പാചകക്കാരുടെ മുറിയിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി അന്വേഷണ സംഘത്തിന് മൊഴി നൽകുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം കുട്ടികളെ ജുവനൈല്‍ കോടതിയില്‍ ഹാജറാക്കും. തിരിച്ചറിയല്‍ പരേഡിലാണ് പെണ്‍കുട്ടി തന്നെ ഉപദ്രവിച്ചവരെ തിരിച്ചറിഞ്ഞത്. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത സ്കൂള്‍ ബസ് ക്ളീനറായ കണ്ണൂര്‍ സ്വദേശിയായ മുനീറിനെ പൊലീസ് വിട്ടയച്ചിരുന്നു.
മുനീറിനെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്ത നിമിഷം മുതല്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായി. തന്നെ ഉപദ്രവിച്ചത് മുനീര്‍ അല്ലെന്ന് കുട്ടി പറഞ്ഞതാണ് സംഭവം വിവാദമാക്കിയത്. എന്നാല്‍ മുതിര്‍ന്ന വിദ്യാര്‍ഥികളല്ല മുനീര്‍ തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് ആരോപിക്കുകയും ചെയ്തു.
ഉന്നതരുടെ മക്കളായ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ഡമ്മി പ്രതിയെ ഇറക്കിയിരിക്കുകയാണെന്ന് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും ആരോപിച്ചതോടെ. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് നാദാപുരം ഡിവൈഎസ്പിയുടെയും സിഐയുടെയും ഓഫീസുകള്‍ ഉപരോധിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ യാതൊരു അട്ടിമറിയും നടന്നിട്ടില്ലെന്ന് നാദാപുരം ഡിവൈഎസ്പി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.