യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: 3 പേര്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ശനി, 21 നവം‌ബര്‍ 2020 (09:13 IST)
വടകര: യുവാവിനെ ഭീഷണിപ്പെടുത്തി തടവിലാക്കുകയും പിന്നീട് മര്‍ദ്ദിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്‌റ് ചെയ്തു.മൈസൂരുവില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി സമീര്‍, കണ്ണൂര്‍ സ്വദേശി അഷറഫ്, വിരാജ്‌പേട്ടില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഉനൈസ് എന്നിവരാണ് പോലീസ് പിടിയിലായത്.
 
മൈസൂരുവിലുള്ള ഒരു ലോഡ്ജില്‍ തടവില്‍ പാര്‍പ്പിച്ചാണ് വടകര സ്വദേശിയായ യുവാവിനെ പീഡിപ്പിച്ചതും പണം തട്ടിയെടുത്തതും. മൈസൂരു ബസ് സ്റ്റാന്‍ഡില്‍ വടകരയിലേക്ക് വരാനായി ബസ് കാത്ത് നില്‍ക്കവെയാണ് വടകര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ലോഡ്ജില്‍ മൂന്നു ദിവസം തടവില്‍ പാര്‍പ്പിച്ചത്. തടങ്കലില്‍ നിന്ന് മോചനം ലഭിക്കാന്‍ പണം തരണമെന്നും അല്ലെങ്കില്‍ പോക്‌സോ കേസില്‍ പ്രതിയാക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
 
ഭീഷണി ഉണ്ടായതോടെ ഭയന്ന യുവാവ് സഹോദരന്‍ വഴി അറ ലക്ഷം രൂപ ഇവര്‍ക്ക് നല്‍കി. തുടര്‍ന്നാണ് യുവാവിനെ ഇവര്‍ വിട്ടയച്ചത്. എന്നാല്‍ തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് മൊബൈല്‍ ടവര്‍ വഴിയും സിസി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article