അപകടത്തില്‍ ഇന്ന് രണ്ടുമരണം, ഇന്നലെയും രണ്ടുമരണം: മാറാടിയില്‍ സ്ഥിരം അപകടമാണെന്ന് നാട്ടുകാര്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 3 മാര്‍ച്ച് 2022 (12:08 IST)
എറണാകുളം മാറാടിയില്‍ സ്ഥിരം അപകടമാണെന്ന് നാട്ടുകാര്‍. ഇന്ന് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഇന്നലെയും ഇവിടെ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. അമിതവേഗത അപകടം ഉണ്ടാക്കുകയാണ്. സ്പീഡ് ബ്രേക്ക് അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
 
ഇന്ന് രാവിലെ ആറുമണിക്കായിരുന്നു അപകടം. ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ് മരിച്ചത്. പാലായില്‍ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്നു ഇവര്‍. കാറിലുണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍