മൂവാറ്റുപുഴയിലെ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ടുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 3 മാര്‍ച്ച് 2022 (11:54 IST)
മൂവാറ്റുപുഴയിലെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ് മരിച്ചത്. പാലായില്‍ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്നു ഇവര്‍. കാറിലുണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണ്. 
 
സംഭസ്ഥലത്തുവച്ചുതന്നെയാണ് രണ്ടുപേരും മരിച്ചത്. ഇന്ന് രാവിലെ ആറുമണിക്കായിരുന്നു അപകടം. ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍