നീലകണ്ഠശിവൻ സംഗീതസഭയുടെ 48 -മത് സംഗീതോത്സവം 12 മുതൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 10 ജൂലൈ 2023 (18:23 IST)
തിരുവനന്തപുരം: കരമന നീലകണ്ഠശിവൻ സംഗീത സഭയുടെ സംഗീതോത്സവം ജൂലൈ 12 മുതൽ 23 വരെ നടക്കും. കരമന എസ്.എസ്.ജെ.ഡി.ബി മണ്ഡപത്തിൽ വൈകിട്ട് 4.30 നും 6.15 നുമാണു കച്ചേരികൾ. 12 ന് വൈകിട്ട് 5ന് മന്ത്രി സജി ചെറിയാൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. പ്രൊഫ.വൈക്കം വേണുഗോപാലിന് നീലകണ്ഠശിവൻ പുരസ്കാരവും എൻ.ജെ.പൂജയ്ക്ക് യുവപ്രതിഭാ പുരസ്കാരവും നൽകും. തുടർന്ന് മലാടി സഹോദരന്മാരുടെ സംഗീതക്കച്ചേരി,

13ന് രാജേശ്വരി ശങ്കർ, വിഘ്നേഷ് ഈശ്വർ എന്നിവരുടെ സംഗീതക്കച്ചേരി. 14ന് സ്നേഹ ഗോമതി (വീണ), അനാഹിതാ, അപൂർവ (വോക്കൽ), 15ന് ശ്രുതി ഭട്ട്, നിഷാ രാജഗോപാൽ, 16ന് പ്രണതി ഗാനപുരം, ശ്രീകൃഷ്ണമോഹൻ, 17ന് ഹൃദയേഷ്‌ ആർ.കൃഷ്ണൻ, വിഷ്ണുദേവ് നമ്പൂതിരി, 18ന് ഭവ്യ ഹരി, നെടുങ്കുന്നം ഡോ.ആർ.ശ്രീദേവ് രാജഗോപാൽ, 19ന് കിഷോർ സത്യവാഗീശ്വരൻ, സുനിൽ ഗാർഗേയൻ, 20ന് ഭാരതി ശിവഗണേഷ്, ഡോ.കെ.ആർ.ശ്യാമ, 21ന് പൂർവ ധനശ്രീ കോട്ട, പാവനി കോട്ട, മധുര ശിവഗണേഷ്, 22ന് പ്രജന അഡിഗ, ജയന്തി കുമരേഷ് (വീണ), 23ന് രാവിലെ പാർവ്വതീപുരം പദ്‌മനാഭ അയ്യരുടെ ഭജൻ, വൈകിട്ട് വാണി അയ്യർ, ജെ.എ.ജയന്തി (പുല്ലാങ്കുഴൽ) എന്നിവരുടെ കച്ചേരികൾ നടക്കും.    

അനുബന്ധ വാര്‍ത്തകള്‍

Next Article