ബിസിനസ് പങ്കാളിയുമായി തെറ്റിപ്പിരിഞ്ഞ് തനിക്കു കിട്ടാനുള്ള പണം ചോദിച്ചയാളെ കുത്തിക്കൊന്ന പങ്കാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരിങ്കല്ലത്താണി മുതുക്കുമ്പുറം സ്വദേശി ചേലക്കാടന്‍ വീട്ടില്‍ അബു ബക്കര്‍ എന്ന 63 കാരനാണു പൊലീസ് പിടിയിലായത്.
അബുബക്കറും മരിച്ച കുഞ്ഞിമരയ്ക്കാരും മരക്കച്ചവടത്തില്‍ തുല്യ പങ്കാളികളായിരുന്നു. ഇതിനിടയില്‍ അബുബക്കര്‍ കുഞ്ഞിമരയ്ക്കാര്ക്ക് 2 ലക്ഷത്തോളം രൂപയുടെ കടമുണ്ടാക്കി. ഈ തുക ചോദിച്ചപ്പോള്‍ ഉണ്ടായ തര്ക്കത്തിനിടയ്ക്കായിരുന്നു അബുബക്കര്‍ കത്തിയെടുത്ത് കുഞ്ഞിമരയ്ക്കാരുടെ വയറ്റില്‍ കുത്തിയത്.
ഉടന്‍ തന്നെ കുഞ്ഞിമരയ്ക്കാരെ ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബുബക്കര്‍ വലയിലായത്.