മദ്യപിക്കാൻ പണം നൽകാത്ത ദേഷ്യത്തിൽ യുവാവ് തള്ളിയിട്ട 63കാരൻ ബസിനടിയിൽ വീണു മരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (12:36 IST)
കുഴിത്തുറ :  മദ്യപിക്കാൻ പണം നൽകാത്ത ദേഷ്യത്തിൽ യുവാവ് തള്ളിയിട്ട 63കാരൻ ബസിനടിയിൽ വീണു മരിച്ചു. കുഴിത്തുറ മടിച്ചാൽ സ്വദേശി മുത്തയ്യൻ എന്ന 63 കാരനാണു കഴിഞ്ഞ ദിവസം രാത്രി തമിഴ്‌നാട് സർക്കാർ ബസിനടിയിൽ പെട്ട് മരിച്ചത്.

വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങിയ ശേഷം മുത്തയ്യൻ ബസിനായി കുഴിത്തുറയിൽ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ ശ്രീജിത്ത് (27) എന്ന യുവാവ് മുത്തയ്യോനോട് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്നു പറഞ്ഞ മുത്തയ്യനെ ശ്രീജിത്ത് പിടിച്ചു തള്ളി.  

ഇതേ സമയം സമീപത്തിലൂടെ വന്ന ബസിനടിയിൽ മുത്തയ്യൻ വീഴുകയും ബസ് കയറിയിറങ്ങുകയും ചെയ്തു. ഉടൻ തന്നെ ഗുരുതരമായി പരുക്കേറ്റ ഇയാളെ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article