പാലക്കാട്ട് മധ്യവയസ്‌കനെ വീട്ടുകാര്‍ കൊലപ്പെടുത്തി

Webdunia
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (10:34 IST)
പാലക്കാട്ടുനിന്ന് ഒരാഴ്ച മുന്‍പ് കാണാതായ മധ്യവയസ്‌കനെ വീട്ടുകാര്‍ ചേര്‍ന്ന് കൊല്ലപ്പെടുത്തിയെന്ന് പൊലീസ്. പുതുപ്പരിയാരം സ്വദേശി മണികണ്ഠനാണു കൊല്ലപ്പെട്ടത്. സ്വത്തു തർക്കവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
 
കഴിഞ്ഞ അഞ്ചാം തിയതി മുതലാണ് മണികണ്ഠനെ കാണാതായത്. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറംലോകമറിഞ്ഞത്. മണികണ്ഠന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
 
കൊല്ലപ്പെട്ട മണികണ്ഠനു നാലു സഹോദരൻമാരാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഈ സഹോദരങ്ങളെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ആരൊക്കെ ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നും മറ്റുമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്
 
Next Article