അബദ്ധത്തില്‍ കറിക്കത്തി കുത്തിക്കയറി ഗൃഹനാഥന്‍ മരിച്ചു: മകള്‍ റിമാന്‍ഡില്‍

എ കെ ജെ അയ്യര്‍
വെള്ളി, 30 ഒക്‌ടോബര്‍ 2020 (19:59 IST)
ചിറ്റൂര്‍: പാലക്കാട്ടെ ചിറ്റൂരിനടുത്തുള്ള എരുത്തേമ്പതി ഗ്രാമപഞ്ചായത്തില്‍ പിതാവും മകളും തമ്മിലുള്ള പിടിവലിക്കിടെ അബദ്ധത്തില്‍ കറിക്കത്തി കുത്തിക്കയറി ഗൃഹനാഥന്‍ മരിച്ചു. ആര്‍.വി.പി പുത്തൂര്‍ മുത്തുകയുണ്ടാര്‍കുളം കാലിയാക്കാന്‍ എന്ന അമ്പത്തേഴുകാരനാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു മൂത്ത മകള്‍ മാലതി എന്ന ഇരുപത്തിമൂന്നുകാരിയെ പോലീസ് അറസ്‌റ് ചെയ്തു.
 
ചൊവ്വാഴ്ച രാത്രി ഇവര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ പച്ചക്കറി മുറിക്കുമ്പോള്‍ കാലിയാക്കാന്‍ മാലതിയുടെ കഴുത്തില്‍ പിടിച്ചു ഞെരിച്ചു. ദേഹം നൊന്ത മാലതിയും കാളിയപ്പനും തമ്മില്‍ പിടിവാളിയായി. ഇതിനിടെ അബദ്ധത്തില്‍ കറിക്കത്തി കാളിയപ്പന്റെ ദേഹത്ത് കുത്തിക്കയറുകയും ചെയ്തു.
 
ഗുരുതരമായി പരിക്കേറ്റ കാളിയപ്പന്‍ മരിക്കുകയും ചെയ്തു. മാലതിയെ പോലീസ് അറസ്‌റ് ചെയ്തു പാലക്കാട് ഫാസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി മാലതിയെ റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article