സ്വത്ത് തര്‍ക്കം: അച്ഛന്‍ മകനെ വെട്ടിക്കൊന്നു, രണ്ട് പേര്‍ക്ക് വെട്ടേറ്റു

ചൊവ്വ, 2 ജൂണ്‍ 2015 (09:54 IST)
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ വെട്ടിക്കൊന്നു. പാത്തിക്കല്‍ വീട്ടില്‍ പ്രവീണിനെയാണ് (32) അച്ഛന്‍ ശ്രീധരന്‍ (55) വെട്ടിക്കൊന്നത്. പ്രവീണിന്റെ അമ്മ ലളിതയ്ക്കും ഭാര്യ സത്യഭാമയ്ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലളിതയ്‌ക്ക്  തലയുടെ പിറകിലാണ് വെട്ടേറ്റത്. സത്യഭാമയുടെ ഇടതു കൈ അറ്റുപോയി. ശ്രീധരനെ ചിറ്റൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 
 
ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ ചിറ്റൂര്‍ പനയൂര്‍ നായര്‍മണ്ണത്താണ് സംഭവം നടന്നത്. പുലര്‍ച്ചെ വീട്ടിലെത്തിയ ശ്രീധരന്‍ ആക്രമണം നടത്തുകയായിരുന്നു. പ്രവീണ്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് കുടുംബവുമായി അകന്നു കഴിയുകയായിരുന്ന ശ്രീധരന്‍ ഒരു വര്‍ഷമായി ചിറ്റൂരിലെ ഒരു തടി മില്ലിലാണ് താമസം.
 

വെബ്ദുനിയ വായിക്കുക