യുവതിയുടെ മൃതദേഹം അയല്‍ക്കാരന്റെ കിടപ്പുമുറിയില്‍

എ കെ ജെ അയ്യര്‍
ഞായര്‍, 29 നവം‌ബര്‍ 2020 (12:48 IST)
തൃശൂര്‍: യുവതിയുടെ മൃതദേഹം അയല്‍ക്കാരന്റെ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ആമ്പല്ലൂര്‍ ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകള്‍ സൂര്യ എന്ന 28 കയറിയാണ് സുഹൃത്തായ പുത്തന്‍ മലയില്‍ അശോകിന്റെ (29) വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. പ്രാഥമിക നിഗമനം ഇത് തൂങ്ങി മരണമെന്നാണ്.  
 
കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തിയ സൂര്യ തന്റെ കിടപ്പുമുറിയില്‍ കയറി വാതിലടച്ചു എന്നും വിവരം ഉടന്‍ തന്നെ സൂര്യയുടെ വീട്ടില്‍ അറിയിച്ചു എന്നും അശോകന്‍ പറഞ്ഞു. വാതില്‍ പൊളിച്ചു അകത്തു കയറിയപ്പോള്‍ സൂര്യയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെന്നാണ് അശോക് പൊലീസിന് നല്‍കിയ മൊഴി. 
 
എന്നാല്‍ സൂര്യയുടെ ബന്ധുക്കള്‍ ഇത് വിശ്വസിക്കുന്നില്ല. തങ്ങള്‍ നോക്കുമ്പോള്‍ മൃതദേഹം കട്ടിലില്‍ കിടത്തിയിരിക്കുക ആയിരുന്നു എന്നും മുറിയിലും സൂര്യയുടെ ദേഹത്തും വെള്ളം ഒഴിച്ച നിലയിലുമായിരുന്നു എന്നാണ്  അവര്‍ പറയുന്നത്. ഫാനും കറങ്ങിക്കൊണ്ടിരുന്നു. ഇതാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അവര്‍ പറയുന്നത്.  സഹപാഠികളായിരുന്ന ഇവര്‍ നാല് വര്ഷം മുമ്പ് വരെ ഒരുമിച്ചു ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. 
 
വരുന്ന ഡിസംബര്‍ പതിനഞ്ചിനു അശോകിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article